പത്തനംതിട്ട: നവകേരള നിർമാണത്തിന് ഉൗന്നൽ നൽകുന്ന സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്കായി പ്രത്യേക പദ്ധതികളൊന്നുമില്ല. മണ്ഡലങ്ങൾക്ക് വലിയ തോതിൽ തുക അനുവദിച്ചില്ല. പുതിയ പദ്ധതികളുമില്ല. അതേസമയം, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും റോഡുകളുടെയും വികസനത്തിന് കോടികൾ നീക്കിവച്ചു. സർക്കാരിന്റെ നാലു ബഡ്ജറ്റുകളിലായി 739 കോടി രൂപയാണ് ശബരിമലയ്ക്കായി നീക്കി വച്ചത്. പ്രളയബാധിത പഞ്ചായത്തുകൾക്കായി അനുവദിച്ച 250 കോടി രൂപയിൽ നിന്നാണ് ജില്ലയുടെ വികസനത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുളളത്.

...

നേട്ടം....

ശബരിമല

തീർത്ഥാടകർക്ക് തിരുപ്പതി മാതൃകയിൽ സൗകര്യങ്ങളൊരുക്കും.

ശബരിമല റോഡുകളുടെ വികസനത്തിന് 200കോടി അനുവദിച്ചു. നിലയ്ക്കൽ, പമ്പ ഇടത്താവളങ്ങളിൽ ആധുനിക സൗകര്യം ഒരുക്കുന്നതിന് കിഫ്ബി 141.75 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

പമ്പയിൽ പത്ത് ദശലക്ഷം ലിറ്റിർ സംസ്കരണ ശേഷിയുളള സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന് 35.59 കോടി.

നിലയ്ക്കലിൽ വാഹന പാർക്കിംഗ് സൗകര്യത്തിന് 4.85 കോടി.

നിലയ്ക്കൽ വിരിപ്പന്തലിന് 34.1കോടി.

പമ്പയിലെ വിരിപ്പന്തലിന് 19.49 കോടി.

റാന്നിയിൽ വാഹന പാർക്കിംഗിന് 4.84കോടി.

എരുമേലി ഇടത്താവളം 19.49 കോടി.

കീഴില്ലം ഇടത്താവളം 19.39 കോടി എന്നിവയാണ് പദ്ധതികൾ.

ശബരിമല മാസ്റ്റർ പ്ളാനിന് 65 കോടി.

ശബരിമലയുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് 17 കോടി.

2016-17 ബഡ്ജറ്റിൽ 89 കോടിയും 17-18ൽ 140 കോടിയും 18-19ൽ 200 കോടിയും അനുവദിച്ചത് ഇൗ ബഡ്ജറ്റിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

>>>>

ശബരിമലയ്ക്ക് സർക്കാരിന്റെ 'കാണിക്ക' 100കോടി

ശബരിമലയിലെ വരുമാനം സർക്കാർ കവരുന്നുവെന്ന പ്രചാരണവും കാണിക്ക ഇടുന്നത് ഒരു വിഭാഗം തടഞ്ഞതും മൂലം ഇത്തവണ നടവരവിലുണ്ടായ കുറവ് പരിഹരിക്കാൻ ബഡ്ജറ്റിൽ നിന്ന് 100കോടി രൂപ ദേവസ്വം ബോർഡിന് അനുവദിച്ചു. നടവരവിലെ ഇടിവ് ദേവസ്വം ക്ഷേത്രങ്ങളിലെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനാണ് തുക അനുവദിക്കുന്നതെന്ന് ബഡ്ജറ്റിൽ പറയുന്നു.

.......

ആറൻമുള മണ്ഡലത്തിൽ

1. വാര്യാപുരത്ത് സ്ഥിരം അപകടം ഉണ്ടാക്കുന്ന വളവ് ഒഴിവാക്കി ടണൽ നിർമിക്കാൻ 10 കോടി
2. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമാണം 4 കോടി
3. കോഴഞ്ചരി ബൈപാസ് നവീകരണം
4. വരട്ടാർ നദീതടങ്ങളിൽ സമഗ്രനീർത്തട പരിപാടി. ജൈവ വൈവിദ്ധ്യ ബോർഡിന്റെ 25 കോടിയുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. നബാർഡിന്റെ സഹായവും ലഭ്യമാക്കും
ജലസംരക്ഷണം - മാലിന്യസംസ്‌കരണം - പച്ചക്കറിക്കൃഷി സംയോജിത മാതൃക പരിപാടികൾ ഇവിടെ നടപ്പിലാക്കും
5. വള്ളംകുളം - തോട്ടപ്പുഴ റോഡ് BM & BC ടാറിംഗ്.
6. കോഴഞ്ചേരി ജില്ലാശുപത്രിയിൽ കാർഡിയോളജി ലാബ്.
ഇതുകൂടാതെ പ്രളയ മേഖലകളിലെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും പദ്ധതി. പ്രളയ ബാധിത മേഖലകളിലെ ജീവനോപാധി വീണ്ടെടുക്കാനുള്ള പദ്ധതി, ശബരിമല റോഡ് വികസനത്തിനും, ആറന്മുള കണ്ണാടിയുടെ നിർമ്മാതാക്കൾക്ക് ജീവനോപാധി വീണ്ടെടുക്കുന്നതിനും ആറന്മുള പൈതൃക സംരക്ഷണത്തിനും പദ്ധതി.