1
വരൾച്ചമൂലം കരിഞ്ഞുണങ്ങിയ തേവന്നൂർ ഏല

കൊടുമൺ : വരൾച്ച രൂക്ഷമായതോടെ കൊടുമൺ ഗ്രാമ പഞ്ചായത്തിലെ കർഷകർ പ്രതിസന്ധിയിൽ ,പഞ്ചായത്തിലെ ഒട്ടു മിക്ക ജല സ്ത്രോസുകളും വറ്റി വരണ്ടതോടെ കാർഷിക വിളകൾ മിക്കതും കരിഞ്ഞുണങ്ങി .ജല ദൗർലഭ്യം രൂക്ഷമായതോടെ പഞ്ചായത്തിലെ ഏക്കറ്‌ കണക്കിന് നെൽപ്പാടങ്ങൾ വിണ്ടുകീറി. കഴിഞ്ഞ പ്രളയ കാലത്തു രണ്ടാൾ പൊക്കത്തിൽ ആഴ്ചകളോളം വെള്ളം കെട്ടിനിന്ന പാടശേഖരങ്ങളാണ് ഇത്തരത്തിൽ വിണ്ടു കീറിയിരിക്കുന്നത് .നെല്ല് ഉൽപ്പാദന രംഗത്ത് മികച്ച പങ്കുള്ള പഞ്ചായത്തിൽ ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ പ്രളയത്തിൽ മുങ്ങുകയും ലക്ഷ കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടാകുകയും ചെയ്തിരുന്നു .എന്നാൽ നഷ്ടങ്ങൾ മറന്നു ബാങ്ക് വായ്പ്പയെടുത്തും കൊള്ള പലിശക്ക് കടമെടുത്തും വീണ്ടും കൃഷിയിറക്കിയ കർഷകരാണിപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് .പഞ്ചായത്തിലെ മുണ്ടുകോണം ഏല ,മഞ്ഞിപ്പുഴ ഏല ,നരിക്കുഴി ,തേവന്നൂർ ഏല ,ചേന്ദങ്കര ഏല ,കോയിക്കൽ പടി തുടങ്ങിയവയിലെ പാകമെത്താറായ നെൽ കൃഷികൾ മുഴുവൻ കരിഞ്ഞുണങ്ങാൻ തുടങ്ങി .മുൻകാലങ്ങളിൽ മാർച്ച് ,ഏപ്രിൽ മാസങ്ങളിൽ വരൾച്ച ഉണ്ടാകുമെങ്കിലും അപ്പോഴേക്കും മിക്ക പാടങ്ങളിലെയും കൊയ്ത്തു കഴിയുമായിരുന്നു .എന്നാൽ ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനം കർഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കൊടുമൺ ബ്രാൻഡ് അരി വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സമിതികളുടെയും കർഷകരുടെയും പിന്തുണയോടെ കൊടുമൺ റൈസ് എന്ന പേരിൽ ജൂണിൽ അരി വിപണിയിൽ എത്തിക്കുവാൻ പ്രവർത്തനം ആരംഭിച്ചിരുന്നു എന്നാൽ ജലം ലഭ്യമല്ലാതായതോടെ ഇതും പ്രതിസന്ധിയിലാണ് .നെൽകൃഷി കൂടാതെ വാഴ ,ചേന ,കാച്ചിൽ ,ചേമ്പ് മഞ്ഞൾ തുടങ്ങിയ കാർഷിക വിളകളും നാശത്തിന്റെ വക്കിലാണ് .കെ.ഐ.പി യുടെ മെയിൻ കനാൽ ഭാഗികമായി തുറന്നു വിട്ടെങ്കിലും ഉപ കനാലുകൾ തുറന്നു വിടാത്തതാണ് .പ്രതിസന്ധിക്കു പ്രധാന കാരണം

എസ് .ആദില ( കൊടുമൺ കൃഷി ഓഫീസർ )

കെ.ഐ.പി എഞ്ചിനിയറുമായി വിഷയം സംസാരിച്ചു , ഉപ കനാലുകൾ ശുചീകരിക്കാത്തതാണ് ജലം തുറന്നു വിടാൻ സാധിക്കാത്തത്. കർഷകരുടെ സഹകരണത്തോടെ പട ശേഖരങ്ങളുമായ് ബന്ധമുള്ള ഉപ കനലുകൾ ഉടൻ വൃത്തിയാക്കും