കോന്നി : സംസ്ഥാന ബഡ്ജറ്റിൽ ഇത്തവണയും കോന്നിയെ അവഗണിച്ചു.
കോന്നി സർക്കാർ മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ഇക്കോ ടൂറിസം, ജില്ലാ പൈതൃക മ്യൂസിയം, റോഡ് വികസനം തുടങ്ങി നിരവധി പദ്ധതികളുടെ പൂർത്തീകരണത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി ഫണ്ട് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ല. അഞ്ച് നിയോജക മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയിൽ യു.ഡി.എഫ് പ്രതിനിധാനം ചെയ്യുന്ന ഏക മണ്ഡലമാണ് കോന്നി.
മലയോര മേഖലയായ കോന്നി നിയോജക മണ്ഡലത്തോടുള്ള അവഗണന പ്രതിഷേധാർഹമാണ്. മെഡിക്കൽ കോളജിന്റെ അടുത്തഘട്ടത്തിനുവേണ്ടി പണം ആവശ്യപ്പെട്ടിരുന്നു. പ്രാഥമികഘട്ടം ഏറെക്കുറെ പൂർത്തീകരിച്ച് ഇക്കൊല്ലം ക്ലാസുകൾ തുടങ്ങാമെന്ന സ്ഥിതിയിലാണ്. പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി 50 കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം സാദ്ധ്യമാകുന്ന തരത്തിൽ മെഡിക്കൽ കോളജ് ആരംഭിക്കാമെന്നിരിക്കേ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഗവൺമെന്റ് നീങ്ങുന്നത്.
അടൂർ പ്രകാശ് എം.എൽ.എ