അടൂർ : ബഡ്ജറ്റിൽ അടൂരിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികൾക്കായി 55 കോടി രൂപ വകകൊള്ളിച്ചു. അടൂരിൽ സാംസ്കാരിക സമുച്ചയത്തിനും ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിനും പുറമേ റവന്യൂ കോപ്ളക്സ്, പൊതുമരാമത്ത് വകുപ്പ് സമുച്ചയം, ഫയർ സ്റ്റേഷൻ, പന്തളത്ത് സബ് ട്രഷറി, എ.ഇ.ഒ ഒാഫീസ് കെട്ടിടം തുടങ്ങി ഒട്ടറെ വികസന പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
പദ്ധതികളും തുകയും
പന്തളം സബ്ട്രഷറി കെട്ടിടം -1.50കോടി, അടൂർ റവന്യൂ കോപ്ളക്സ് നിർമ്മാണം - 2 കോടി, അടൂർ ഫയർ സ്റ്റേഷൻ കെട്ടിടം - 5 കോടി, മണ്ണടി വേലുത്തമ്പി മ്യൂസിയം പഠന ഗവേഷണ കേന്ദ്രം ബ്ളോക്ക് നിർമ്മാണം -1 കോടി, കൊടുമൺ മുല്ലോട്ട് ഡാം പുനരുദ്ധാരണം - 2.50 കോടി, പന്തളം എ. ഇ. ഒ ഒാഫീസ് കെട്ടിട നിർമ്മാണം - 1കോടി, അടൂർ പി. ഡബ്ളിയു. ഡി കോംപ്ളക്സ് നിർമ്മാണം - 3 കോടി. പന്തളം സബ് രജിസ്റ്റാർ ഒാഫീസ് കെട്ടിട നിർമ്മാണം - 2 കോടി, അടൂർ യു. ഐ. ടി, യു. എെ. എം സാങ്കേതിക സമുച്ചയത്തിന് കെട്ടിടം - 4 കോടി, പന്തളം ടൂറിസം ചിറമുടി ടൂറിസം പദ്ധതി - 3 കോടി, അടൂർ ബൈപാസ് - ചെറുപുഞ്ച - പെരിങ്ങനാട് ക്ഷേത്രം - ചിറ്റാണിമുക്ക് റോഡ് - 5 കോടി. അടൂർ ഹൈസ്കൂൾ ജംഗ്ഷൻ - ആറാട്ട് റോഡ് - 2 കോടി, അടൂർ - മണ്ണടി റോഡ് പുനരുദ്ധാരണം - 5 കോടി, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലെ ഉപയോഗശൂന്യമായ പൈപ്പ്ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് - 75 ലക്ഷം, അടൂർ, പന്തളം നഗരസഭകളിലെ ഉപയോഗശൂന്യമായ പൈപ്പുലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് - 75 ലക്ഷം, കടമ്പനാട് പഞ്ചായത്ത് - കല്ലടയാർ അപ്പിനഴികത്ത് കടവിന് സമീപം വലതുകര സംരക്ഷണത്തിന് - 1.50 കോടി, ഏഴംകുളം പഞ്ചായത്തിൽപ്പെട്ട കല്ലടയാർ വലതുകര ഏനാത്ത് പാലത്തിന് മുകൾഭാഗം ബണ്ട് റോഡിന് സംരക്ഷണ ഭിത്തി - 3 കോടി, അടൂർ നഗരസഭ വലിയ തോട് പുനരുദ്ധാരണം - 5 കോടി, മിത്രപുരം - പറന്തൽ തോട് പുനരുദ്ധാരം - 4 കോടി, പാന്തളം നെല്ലിക്കൽ ബണ്ട് പുനരുദ്ധാരവും ചീപ്പ് നിർമ്മാണവും - 3 കോടി.
സംസ്ഥാന സർക്കാരിന് മുമ്പാകെ സമർപ്പിച്ച പ്രധാന പദ്ധതികൾക്കെല്ലാം ബഡ്ജറ്റിൽ അർഹമായ പരിഗണന ലഭിച്ചു. ഇക്കാര്യത്തിൽ ധനകാര്യമന്ത്രിയും സംസ്ഥാന സർക്കാരും അടൂർ നിയോജക മണ്ഡലത്തോട് കൂറുപുലർത്തിയതിൽ നന്ദിയുണ്ട്.
ചിറ്റയം ഗോപകുമാർ എം. എൽ. എ