p
പുഷ്പഗിരി കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തില്‍ അവയവദാന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് പുന്നൂസ്സ് ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവല്ല: പുഷ്പഗിരി കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ അവയവദാന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് പുന്നൂസ്സ് ഉദ്ഘാടനം നിർവഹിച്ചു .കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യാ ചെയർമാൻ റവ.ഫാ. ഡേവിസ് ചിമേൽ മുഖ്യപ്രഭാഷണം നടത്തി. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സി ഇ ഒ റവ.ഫാ. ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു. മെഡിസിറ്റി ഡയറക്ടർ റവ. ഫാ. എബി വടക്കുംതല, പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾ ഒപ്പുവെച്ച അവയവദാന സമ്മതപത്രം റവ.ഫാ. ജോസ് കല്ലുമാലിക്കൽ റവ.ഫാ. ഡേവിസ് ചിമേൽ അച്ചന് കൈമാറി.