lori
അയത്തിൽ പെട്രോൾ പമ്പിനടുത്ത് ബസ് ബേയിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ

കൊട്ടിയം: ബൈപാസ് റോഡിൽ ബസ് ബേക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിൽ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത് ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെയുള്ള ബൈപാസ് റോഡിൽ പ്രധാന സ്ഥലങ്ങളിലെല്ലാം ബസ് ബേക്കായി സ്ഥലം ഒഴിച്ചിട്ടിരിപ്പുണ്ട്. ഇവിടെ ലോറികൾ പാർക്ക് ചെയ്യുന്നതിനാൽ ബസ് ബേയിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ലെന്ന് റോഡിന്റെ കരാറെടുത്തവർ പറയുന്നു. ഇവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ തത്കാലത്തേയ്ക്ക് നിറുത്തി വച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിന് മുമ്പ് ബസ് ബേകൾ പൂർണമായും സജ്ജമാക്കേണ്ടതിനാൽ അവിടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ മാറ്റണമെന്നാവാശ്യപ്പെട്ട് ഹൈവേ ഉദ്യോഗസ്ഥർ ട്രാഫിക് പോലീസിന് കത്ത് നൽകിയിട്ടുണ്ട്.