എഴുകോൺ: ചീരൻകാവ് ഈരാടൻമുക്ക് അക്ഷരഭവനിൽ സുരേഷ് (50) കിണറ്റിൽ വീണ് മരിച്ചു. ബന്ധുക്കളും കൂട്ടുകാരും ചേർന്ന് പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ 31ന് രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ബന്ധുവായ വിജയന്റെ വീട്ടിലെ കിണറിന്റെ അരഭിത്തിയിൽ ഇരിക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനാൽ ശ്രമം വിജയിച്ചില്ല. കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി സുരേഷിനെ പുറത്തെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കെട്ടിടനിർമ്മാണ കരാർ തൊഴിലാളിയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അക്ഷര, ഗോപിക, അനന്ദു.