al
ഉദ്ഘാടനത്തിനൊരുങ്ങി

പുത്തൂർ : അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ അനുവദിച്ച അസാപ് സ്‌കിൽ പാർക്ക് ഏറത്തുകുളക്കടയിൽ പൂർത്തിയാകുന്നു. എം.സി റോഡിന് സമീപത്തായി കുളക്കട സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിന് എതിർ ഭാഗത്ത് 25000 ത്തിലധികം സ്‌ക്വയർ ഫീറ്റിലാണ് അധുനിക സംവിധാനങ്ങളോടു കൂടിയ പരിശീലന കേന്ദ്രം . എ.ഡി.ബി.സഹായത്തോടെ സംസ്ഥാന സർക്കാർ 13 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അരുടേയും ആശ്രയം കൂടാതെ സുരക്ഷിതമായി എല്ലാ മേഖലയിലും എത്താൻ പ്രത്യേക സംവിധാനത്തോടു കൂടിയ നടപ്പാത പാർക്കിനുള്ളിലും പുറത്തും സജ്ജീകരിച്ചിരിക്കുന്നുവെന്നത് പ്രത്യേകതയാണ് . തൊഴിൽ പരിശീലനത്തിന് വിദേശ കമ്പനിയാണെത്തുന്നത്. പാർക്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി പ്രവർത്തിക്കുന്നുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച നിലവാരത്തിൽ സ്വദേശത്തും വിദേശത്തും തൊഴിൽ ലഭിക്കും.കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുഹിതം മനസിലാക്കുന്നതിന് സർവേ നടത്തിയിരുന്നു.