avm
എ.വി.എം.മ്യൂസിക് കൊല്ലം ഗാനാജ്ഞലിയുടെ നേതൃത്വത്തിൽ പുല്ലിച്ചിറ എസ്.എസ്.സമിതി അഭയകേന്ദ്രത്തിൽ കിസ്തുമസ് പുതുവത്സരാഘോഷവും സംഗീത സായാഹ്നവും ഡെപ്യൂട്ടിമേയർ വിജയാഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഗോപിനാഥ് മഠത്തിൽ,ഷിബുറാവുത്തർ,അയത്തിൽഅൻസർ,ചലച്ചിത്രതാരം അജീഷ് കൊട്ടാരക്കര,തങ്കശ്ശേരി ജോർജ്ജ് എന്നിവർ സമീപം.

കൊല്ലം : എ.വി.എം മ്യൂസിക് കൊല്ലം ഗാനാഞ്ജലിയുടെ നേതൃത്വത്തിൽ പുല്ലിച്ചിറ എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ കിസ്മസ് പുതുവത്സരാഘോഷവും കലാപരിപാടികളും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. എസ്.എസ് സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം അജീഷ് കൊട്ടാരക്കര പുതുവത്സര സന്ദേശം നൽകി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ അയത്തിൽ അൻസർ, കൊല്ലം ഗാനാജ്ഞലി അഡ്മിൻ തങ്കശ്ശേരി ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് സാജിമോൾ, അജിൻ, തബിത, ബിനു, സജികുമർ എന്നിവർ തയ്യാറാക്കിയ സ്‌കിറ്റുകളും ജാസ്മിൻ ഫിലിപ്പ്, സജൻ, ആശാമോൾ, ശാലിനി എന്നിവരുടെ ഗാനങ്ങളും അയ്യപ്പൻ, ശിവശങ്കരപ്പിള്ള, കൃഷ്ണകുമാർ, രാജ്കുമാർ, ലിബെർറ്റസ്, രാജീവ്, ബാബു, അജയകുമാർ, റ്റെനിൽ, അഖിൽ എന്നിവരുടെ സ്‌കിറ്റുകളും നടന്നു. തുടർന്ന് എം.വി.എം മ്യൂസിക് കൊല്ലം ഗാനാഞ്ജലിയുടെ ഗായകരായ ഷിബുറാവുത്തർ, തങ്കശ്ശേരി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കരോക്കേ ഗാനമേള നടന്നു. അഞ്ജന സുരേഷ്, ഹാദിയ മാഹീൻ, അബുതാഹീർ, ഹിബാ സൈനബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അഭയകേന്ദ്രം സി.ഇ.ഒ വർഗീസ്, പി.ആർ.ഒ സാജു നല്ലേപറമ്പിൽ, ഓഫീസ് അസിസ്റ്റന്റ് നെൽസൻ, എബിൻ മത്തായി, സീന സുൽത്താൻ കരുനാഗപ്പള്ളി, നിമ്മി, ഏലിയാമ്മ, സുനിത നിസാർ, സുബൈദ ബീവി, ഷാഹിദ, റജീന ഷിബു, ഷംനാ മാഹീൻ എന്നിവർ പങ്കെടുത്തു. എ.വി.എം കേരള ഗ്രൂപ്പ് അഡ്മിൻ ഷിബുറാവുത്തർ സ്വാഗതവും കോ-ഓർഡിനേറ്റർ എബിൽ മത്തായി നന്ദിയും പറഞ്ഞു.