c
കോൺഗ്രസ് സേവാദൾ 95​ാം ജന്മദിനാഘോഷവും അമിതാബ് കല്ലടയുടെ സ്ഥാനാരോഹണവും കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കോൺഗ്രസ് സേവാദൾ 95​ാം ജന്മദിനം സേവാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കോൺഗ്രസ് ഭവനിൽ ആഘോഷിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതനായ ജില്ലാ ചീഫ് ഒാർഗനൈസർ അമിതാബ് കല്ലട ചടങ്ങിൽ വച്ച് ചുമതലയേറ്റു. പന്മന വേലായുധൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് ഒാർഗനൈസർ എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ,​ ഡി.സി.സി സെക്രട്ടറിമാരായ വാളത്തുങ്കൽ രാജഗോപാൽ,​ ജി. ജയപ്രകാശ്,​ ശ്രീകുമാർ,​ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. ഹാഷിം,​ ജില്ലാ ചീഫ് അമിതാബ് കല്ലട,​ അഡ്വ. പുഷ്പദാസ്,​ ഷറഫ് കുണ്ടറ,​ മഹിളാചീഫ് ശിവകുമാരി സുനിൽ,​ പി.കെ. രാജു,​ വിളന്തറ മോഹനൻ പിള്ള,​ പി.ആർ. ബിജു എന്നിവർ സംസാരിച്ചു.