ഓയൂർ: ഇളമാട് കോട്ടയ്ക്കവിള കാരയ്ക്കൽ കോളനി അനിൽഭവനിൽ സുനിലിന്റെ മകൻ അനിൽ (24) കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. നിലമേലിൽ സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: താര. സഹോദരങ്ങൾ: ഹരീഷ്, ശ്രീജിത്ത്, അജിത്ത്.