photo
ബൃന്ദ പുനലൂരിന്റെ 'പ്രണയജാലകം' കവിതയുടെ സി.ഡി ഡോ.എസ്.രാജശേഖരൻ പന്ന്യൻ രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. സാഹിത്യ അക്കാദമി അഗം ഡോ.സി.ഉണ്ണിക്കൃഷ്ണൻ, ജയചന്ദ്രൻ ഇലങ്കത്ത്, വി.എസ്.മുരാരി തന്ത്രി, ബൃന്ദ പുനലൂർ എന്നിവർ സമീപം

കൊല്ലം: ബൃന്ദ പുനലൂരിന്റെ 'പ്രണയജാലകം" എന്ന കവിതയുടെ സി.ഡി പ്രകാശനം കൊല്ലം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. പ്രസ് ക്ളബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രൊ - വൈസ് ചാൻസലർ ഡോ. എസ്. രാജശേഖരൻ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ അക്കാഡമി എക്സി. അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ, വി.എസ്. മുരാരി തന്ത്രി, ബൃന്ദ, അശോക്‌ കുമാർ, ബിജുരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് കവിഅരങ്ങും സംഗീതവിരുന്നും നടത്തി.