കുളത്തൂപ്പുഴ: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയ യുവതി മരിച്ചു. വില്ലുമല ആദിവാസി കോളനി മുട്ടുപുറത്ത് വീട്ടിൽ സാബുജോജ്ജിന്റെ ഭാര്യ സുജയാണ് (40) മരിച്ചത്. കിടപ്പുമുറിയിൽ ഇന്നലെ രാവിലെയോടെ അവശനിലയിൽ കണ്ടെത്തിയ സുജയെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാർഷിക ഉൽപ്പന്നങ്ങൾ കുളത്തൂപ്പുഴ ടൗണിൽ എത്തിച്ച് വഴിയോര കച്ചവടം നടത്തി ഉപജീവനം നടത്തുകയായിരുന്നു സുജയും കുടുംബവും. സംസ്കാരം ഇന്ന് കുളത്തൂപ്പുഴ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: റിനി ജോർജ്ജ്, റീന ജോർജ്ജ്. മരുമക്കൾ:ഷിജു, അജീഷ്.