f
ദക്ഷിണ ഭാരത ഗോ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗോവധ നിരോധനം ഏർപ്പെടുത്തിയതിന്റെ 474-ാം വാർഷികാഘോഷ ചടങ്ങിൽ ചേരിയിൽ സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു

കൊല്ലം: കറവ തീർന്നതും പ്രായം ചെന്നതുമായ പശുക്കളെ സംരക്ഷിച്ച് വളർത്തുന്നതിന് എല്ലാ ജില്ലകളിലും വനാതിർത്തിയോട് ചേർന്ന് സർക്കാർ ഉടമസ്ഥതയിൽ ഗോശാലകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ ഭാരത ഗോ സേവാ സംഘം പ്രസിഡന്റ് ചേരിയിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടു. കൊല്ലം രാജ്യഭരണാധികാരിയായിരുന്ന കൊല്ലം റാണി 1544ൽ രാജ്യത്ത് ഗോവധനിരോധനം ഏർപ്പെടുത്തിയതിന്റെ 474-ാം വാർഷികം ആഘോഷിക്കാൻ സി.എസ്.എൻ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോർപറേഷൻ മുൻ കൗൺസിലർ എസ്. ശ്രീകുമാർ, വടക്കേവിള ശശി, അഡ്വ. വിജയമോഹൻ, അഡ്വ. വിജയകുമാർ, അഡ്വ. അമ്പിളി, ജി.ആർ. ഷാജി, അഹമ്മദ് കോയ, പി. സരസൻ, രഘു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.