hartal-rehitha-kera
ഹർത്താൽ അല്ല ഗാന്ധി മാർഗ്ഗമാണ് നാടിനാവശ്യം എന്ന മുദ്റാവാക്യം ഉയർത്തി കൊല്ലം ഗാന്ധി പാർക്കിൽ മഹാത്മാ ഗാന്ധി പീസ് ഫൌണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഉപവസിക്കുന്നു

കൊല്ലം: ഹർത്താൽ രാജ്യപുരോഗതിയെ തടസപ്പെടുത്തുന്ന മഹാവ്യാധിയാണെന്നും ഇനിയൊരു ഹർത്താലും കേരളത്തിലനുവദിക്കില്ലെന്ന് ജനം ഒന്നടങ്കം തീരുമാനിക്കണമെന്നും മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് പറഞ്ഞു. ഹർത്താലല്ല, ഗാന്ധി മാർഗമാണ് നാടിനാവശ്യം എന്ന മുദ്റാവാക്യമുയർത്തി കൊല്ലം ഗാന്ധി പാർക്കിൽ മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ ഉപവസിച്ചു.

2018 ൽ 97 ഹർത്താലുകൾ നടത്തി പ്രബുദ്ധകേരളത്തെ ഒരു നൂ​റ്റാണ്ടു പിറകോട്ടടിക്കുകയായിരുന്നെന്നും ഇതു വഴി അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലര ദിവസത്തിൽ ഒരു ദിവസം ഹർത്താൽ എന്ന അവസ്ഥയിലേക്കാണ് കേരളം എത്തിയത്. കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള കൂട്ടായ യത്നമാണ് ഇനി ആവശ്യമെന്നും എസ്. പ്രദീപ് കുമാർ പറഞ്ഞു.