gold

കൊല്ലം: ട്രെയിനിൽ കടത്തിയ രണ്ടേമുക്കാൽ കിലോ സ്വർണം കൊല്ലം റെയിൽവേ പൊലീസ് പിടികൂടി. 2478.12 ഗ്രാം സ്വർണവുമായി കാസർകോട് കളനാട് കോടംകൈ ഹൗസിൽ മുഹമ്മദ് അമീർ അലി (47) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.സ്വർണ്ണവുമായി വരുന്ന വിവരം കൊല്ലം റെയിൽവേ എസ്.ഐ പി.വിനോദിന് ലഭിച്ചിരുന്നു. ബാഗിൽ പഴയ സ്വർണം ഉരുക്കിയുണ്ടാക്കിയ ഏഴ് കട്ടികൾ കണ്ടെടുത്തു. 83 ലക്ഷം രൂപ വിലവരും. ജി.എസ്.ടി അധികൃതർക്ക് കൈമാറിയതിനെ തുടർന്ന് 5,43000 രൂപ നികുതി ഈടാക്കി വിട്ടയച്ചു.
ആഭരണങ്ങളാക്കി കാസർകോട്ടെ വിവിധ ജുവലറികളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.