shibin-
ഷിബിൻ

കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വലത് കൈ മുറിച്ച് മാറ്റിയ വിദ്യാർത്ഥി അതിജീവനത്തിന് സുമനസുകളുടെ സഹായം തേടുന്നു. തൃക്കോവിൽവട്ടം തട്ടാർകോണം ജബീൽ മൻസിലിൽ പരേതനായ വിജയകുമാറിന്റെയും സിന്ധുബീവിയുടെയും മകൻ വി. ഷിബിനാണ് (21) ചികിത്സയ്‌ക്ക് സഹായം തേടുന്നത്. കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലെ വിദ്യാർത്ഥി ആയിരിക്കെ കഴിഞ്ഞ വർഷം മേയ് 25ന് ചേർത്തലയിലുണ്ടായ ബൈക്കപകടത്തിലാണ് ഷിബിന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത ഷിബിൻ റോഡിൽ വീണപ്പോൾ വലത് കൈയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റതിനാൽ കൈ മുറിച്ച് മാറ്റേണ്ടി വന്നു. അപകടത്തെ തുടർന്ന് പോളിടെക്നിക്ക് അവസാന വർഷപരീക്ഷ എഴുതാനുമായില്ല. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഷിബിന്റെ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് തുടർ ചികിത്സയ്ക്ക് ആവശ്യമായ ചെലവ്. ഫെഡറൽ ബാങ്ക് കൊല്ലം ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലൂടെ നിങ്ങൾക്കും ഈ കുടുംബത്തെ സഹായിക്കാം. അക്കൗണ്ട് നമ്പർ: 99980105203207. ഐ.എഫ്.എസ്.സി കോഡ് : FDRL0002281.