കൊല്ലം: ദേശിങ്ങനാടിന്റെ കലാസാംസ്കാരിക മണ്ഡലത്തിൽ 60 വർഷം പൂർത്തിയാക്കിയ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആദരം. ഓണാട്ടുകര മഹോത്സവത്തിന്റെ വേദിയിലാണ് ഗ്രന്ഥശാലാ പ്രസ്ഥാനവും സാംസ്കാരിക സമിതികളും ചേർന്ന് അനുമോദനസമ്മേളനം നടത്തിയത്. ചരിത്രകാരൻ കെ.എൽ. ഗണേഷ് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യനീതി ബോർഡ് ചെയർപേഴ്സൻ സൂസൻ കോടി, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടർ ബൈജു ചന്ദ്രൻ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, വി.പി. ജയപ്രകാശ് മേനോൻ, പി.ബി. ശിവൻ, പ്രകാശ് കലാകേന്ദ്രം ഭാരവാഹികളായ കെ.ബി. ജോയ്, വി.ആർ. അജു, എച്ച്. മുരളീദാസ്, സി.ആർ. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു. പ്രകാശ് കലാകേന്ദ്രത്തിന്റെ ഏകാന്തം നാടകവും അവതരിപ്പിച്ചു.