കൊല്ലം: താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ കരയോഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന വനിതാസ്വയംസഹായ സംഘങ്ങൾക്ക് കൊല്ലം ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ നൽകിവരുന്ന വായ്പയുടെ വിതരണോദ്ഘാടനം കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും മന്നം സോഷ്യൽ സർവീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ ഡോ. ജി. ഗോപകുമാർ നിർവഹിച്ചു. താലൂക്കിലെ കരയോഗങ്ങളിലുള്ള 30 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 2.25 കോടി രൂപ വിതരണം ചെയ്തു. യോഗത്തിൽ എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് ഡി. രാജേന്ദ്രൻ പിള്ള, സെക്രട്ടറി ആദിക്കാട് ഗിരീഷ്, ട്രഷറർ കല്ലട വിജയൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി. രാധാകൃഷ്ണപിള്ള, എം. പ്രസാദ്, ആർ. രാജീവ് കുമാർ, വി. സോമശേഖരനുണ്ണിത്താൻ, കെ. സുരേഷ് കുമാർ, യൂണിയൻ സെക്രട്ടറി എം. തുളസീധരൻപിള്ള, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.