biju
ബിജു

കൊട്ടിയം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ മുഖത്തലയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് കല്ലെറിഞ്ഞ കേസിൽ മൂന്ന് പേർ കൂടി പൊലീസിന്റെ പിടിയിലായി. മുഖത്തല കുറുമണ്ണ പാലവിള തത്വമസിയിൽ ബിജു (38), ചെറിയേല അഖിൽ നിവാസിൽ അഖിൽ പ്രകാശ് (25), ചെറിയേല എൽ.പി സ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ നിഥിൻ (18) എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തുക കെട്ടിവച്ച ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ അറസ്റ്റു ചെയ്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.