കൊട്ടിയം: ഹർത്താൽ ദിവസം ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയം പൊലീസിനെ ആക്രമിച്ച കേസിലെ നാലു പേർകൂടി അറസ്റ്റിൽ. തഴുത്തല പാർക്ക് മുക്ക് മേലതിൽ തെക്കതിൽ മനു (26), പേരയം സ്ക്കൂളിന് സമീപം ആര്യാ ഭവനിൽ അനന്തു കൃഷ്ണൻ (2l ) ഉമയനല്ലൂർ പന്നിമൺ ക്ഷേത്രത്തിന് സമീപം വടക്കേക്കര വീട്ടിൽ അഖിൽ ( 21 ) തഴുത്തല വടക്കുംകര കൊച്ചുവീട്ടിൽ രതീഷ് (36) എന്നിവരാണ് പിടിയിലായത്. തഴുത്തല വഞ്ചിമുക്കിൽ സംഘടിച്ചെത്തിയ ഇവർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. കൊട്ടിയം സി.ഐ ജി. അജയനാഥ്, എസ്.ഐ എ. അനൂപ്, എ.എസ്.ഐ സുരേഷ് ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ എസ്.ഐ അനൂപിന് ശസ്ത്രക്രിയ ആവശ്യമാണ്. സുരേഷ് കുമാർ ഇപ്പോഴും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.