kattil
ഉറുകുന്ന് മലവേടർ കോളനിയിൽ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, ഊര് മൂപ്പത്തി ശ്യാമള തുടങ്ങിയവർ സമീപം

പുനലൂർ: തെന്മല പഞ്ചായത്തിലെ ഉറുകുന്ന് മലവേടർ കോളനിയിലെ വയോജനങ്ങൾക്ക് അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കട്ടിലുകൾ വിതരണം ചെയ്തു. കോളനിയിലെ അറുപത് വയസിനുമേൽ പ്രായമുള്ളവർക്കുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ധന്യ രാജു, താഹിറ ഷെറീഫ്, ജി. ശ്രീധരൻ പിള്ള, പഞ്ചായത്ത് അംഗങ്ങായ സജികുമാരി സുഗതൻ, എ. ജോസഫ്, ആർ. സുരേഷ്, ഊര് മൂപ്പത്തി ശ്യാമള, ട്രൈബൽ ഓഫീസർ ഷിനു തുടങ്ങിയവർ സംസാരിച്ചു.