c
വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ശില്പശാലയുടെ ഉദ്ഘാടനം ജന. സെക്രട്ടറി ടി. രാജൻ നിർവഹിക്കുന്നു

കൊല്ലം: വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ ഏർപ്പെടുത്തിയ അദ്ധ്യാപക-അനദ്ധ്യാപക നിയമന നിരോധനം പിൻവലിക്കണമെന്ന് വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ശില്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസൃതമായി എൻ.എസ്.ക്യു.എഫ് കോഴ്സുകൾ നടപ്പാക്കണമെന്നും ഈ അദ്ധ്യയന വർഷം എൻ.എസ്.ക്യു.എഫ് കോഴ്സുകൾ നടപ്പാക്കിയ സ്കൂളുകളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ശില്പശാലയിൽ ആവശ്യപ്പെട്ടു. ജന. സെക്രട്ടറി ടി. രാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി അദ്ധ്യക്ഷത വഹിച്ചു. ബി.ടി. ഷൈജിത് , കെ. രാധ, എം. മധുസൂധനൻ, ജി. കൃഷ്ണകുമാർ, ജി. ഹരികൃഷ്ണൻ, ലതീഷ് ബാബു ആർ. നാഥ്, കെ.പി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ശില്പശാലയുടെ ഉദ്ഘാടനം ജന. സെക്രട്ടറി ടി. രാജൻ നിർവഹിക്കുന്നു