photo
പെരുമണ്ണൂർ തണ്ണിച്ചാൽ ചിറയുടെ സമീപംനിക്ഷേപിച്ചിരിക്കുന്ന കോഴിമാലിന്യം

അഞ്ചൽ: പെരുമണ്ണൂർ തണ്ണിച്ചാൽ ചിറയുടെ സമീപം റോഡരുകിൽ കോഴിമാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ദുർഗന്ധത്താൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ചാക്കിൽ നിറച്ച മാലിന്യം രാത്രികാലങ്ങളിലാണ് ഇവിടെ നിക്ഷേപിക്കുന്നത്. സമീപത്തെ വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപവും മാലിന്യ നിക്ഷേപം രൂക്ഷമാണ്. ഇതുമൂലം കുടിവെള്ളം ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. അധികൃതരുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും മാലിന്യനിക്ഷേപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പൊതുവായ ആവശ്യം.