കുന്നത്തൂർ: മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്യുന്ന പിണറായി വിജയൻ ബി.ജെ.പിയെ വളർത്താൻ കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന പദയാത്രയുടെ സമാപനം സിനിമാപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ കണ്ണിൽ പൊടിവിതറിയാണ് ശബരിമലയിൽ ആചാരലംഘനം നടത്തിയത്. രമ്യമായി പരിഹരിക്കാമായിരുന്ന വിഷയമാണ് ബി.ജെ.പിക്ക് വളരാൻ പാകത്തിൽ ആളിക്കത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പനപ്പെട്ടി അനിൽ അദ്ധ്യക്ഷത വഹിച്ചു. എം.വി. ശശികുമാരൻ നായർ, പി. ജർമിയാസ്, കല്ലട ഗിരീഷ്, പി. നൂറുദീൻ കുട്ടി, പി.കെ. രവി, വൈ. ഷാജഹാൻ,അഡ്വ.സുധീർ ജേക്കബ്, ശാസ്താംകോട്ട സുധീർ, ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, ജയശ്രീ രമണൻ, റിയാസ് പറമ്പിൽ, ഷീജാ ഭാസ്ക്കർ, വിജി സോമരാജൻ, നാസർ,ടി.എ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.