തൊടിയൂർ: കഥാപ്രസംഗ രംഗത്ത് അൻപത് വർഷം പിന്നിട്ട കാഥിക തൊടിയൂർ വസന്തകുമാരിയെ സംസ്കാര സാഹിതി ജില്ലാ ഘടകം ആദരിച്ചു.
പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന യോഗവും ആദരിക്കലും ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു, കൊട്ടിയം സുധീശൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ബാലചന്ദ്രൻ, ഡോ. എം.ആർ. തമ്പാൻ, പത്രപ്രവർത്തകനും കഥാകൃത്തുമായ ബി. മുരളി, കോന്നിഗോപകുമാർ, നടയ്ക്കൽ ശശി, അമ്പാടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തൊടിയൂർ വസന്തകുമാരി മറുപടി പ്രസംഗം നടത്തി.