shine
ലാൽ കെയേഴ്സ് ബഹ്‌റൈൻ സമാഹരിച്ച തുക ഷൈനിക്ക് കൈമാറുന്നു

കൊല്ലം: ഇരുവൃക്കകളും തകരാറിലായ യുവതിക്ക് കൈത്താങ്ങുമായി ലാൽ കെയേഴ്സ് ബഹ്‌റൈൻ അംഗങ്ങൾ. പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങൾ സമാഹരിച്ച തുക മുണ്ടയ്ക്കൽ സ്വദേശി സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിക്ക് കൈമാറി. അംഗങ്ങൾ സമാഹരിച്ച തുക സിനിമാതാരം മനോജ് കെ. ജയനിൽ നിന്ന് ലാൽ കെയേഴ്സ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ സ്വീകരിച്ച് ഷൈനിക്ക് നൽകുകയായിരുന്നു.