rpf
ലഹരി പദാർത്ഥങ്ങളുമായി പിടിയിലായ പ്രതികൾ ആർ.പി.എഫ് സംഘത്തിനൊപ്പം

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കടപ്പാക്കട നഗർ സ്വദേശികളായ മുത്തു (46), ശരവണൻ (21), ശിവശക്തി (46) എന്നിവരിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാഗർകോവിലിൽ നിന്ന് കോൽക്കത്തയിലേക്ക് പോവുകയായിരുന്ന ഷാലിമാർ എക്സ്‌പ്രസിലാണ് ഞായറാഴ്ച രാത്രി മൂന്നംഗ സംഘം റെയിൽവേ സ്റ്റേഷനിലെത്തിയത്. ആർ.പി.എഫ് സംഘത്തെ കണ്ടയുടൻ കൈവശമുള്ള കൂറ്റൻ ബാഗുകളുമായി ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. അനന്തര നടപടികൾക്കായി പ്രതികളെ എക്സൈസിന് കൈമാറി.
ആർ.പി.എഫ് സി.ഐ ആർ.എസ്. രാജേഷ്, എസ്.ഐ എസ്. ബീന, കോൺസ്റ്റബിൾമാരായ ഡി.ടി. സുരേഷ്, ബി. ഷാജിമോൻ, ജി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.