ചവറ: ചെറുശ്ശേരിഭാഗം മണ്ണാശ്ശേരിൽ വീട്ടിൽ റിട്ട. അദ്ധ്യാപകൻ എം. ശശിധരൻ (74) നിര്യാതനായി. കൊല്ലം ആശ്രാമം ചാമ്പത്തോടത്ത് കുടുംബാംമാണ്. കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്‌കൂളിലെ മുൻ കായികാദ്ധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഇന്ദിരാഭായി. മക്കൾ: എസ്. മുകേഷ് (ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ), ഐ. മനീഷ ( ജില്ലാ പഞ്ചായത്ത് ഓഫീസ്). മരുമകൾ: ദീപ്തി (പഞ്ചായത്ത് ഓഫീസ്, തണ്ണിത്തോട്, പത്തനംതിട്ട). സഞ്ചയനം 13ന് രാവിലെ 8ന്.