ob-amal

കുന്നത്തൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ മകനും മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ പരേതനായ രാജൻപിള്ളയുടെയും വിജയശ്രീയുടെയും മകൻ അമൽ (20) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമൽ ഇന്നലെ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഭരണിക്കാവ് പുന്നമൂടിന് തെക്ക് കോട്ടവാതുക്കൽ ജംഗ്ഷനിലെ വളവിൽവച്ചായിരുന്നു അപകടം. പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ രാജൻപിള്ളയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് കൊണ്ടുവരുന്നതിനിടയിലായിരുന്നു അപകടം. രാജൻപിള്ളയുടെ സഹോദരൻ ജയകുമാർ ഓടിച്ചിരുന്ന കാർ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെവന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചുകയറുകയായിരുന്നു.