ob-unknown

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി എന്ന് സംശയിക്കുന്ന നാൽപ്പത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് 07211-​ാം നമ്പർ കാക്കിനാട​-കൊല്ലം ശബരിമല സ്‌പെഷ്യൽ ട്രെയിൻ 6ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കറുപ്പു നിറമുള്ള ഇയാൾ വെളുത്ത ഷർട്ടും നീലയും വെള്ളയും ചാരനിറത്തോടും കൂടിയ ചെക്ക് ഡിസൈനുള്ള മുണ്ടും ധരിച്ചിരുന്നു

ഇ​യാളെക്കുറിച്ച് ​വി​വ​രം​ ​ല​ഭി​ക്കു​ന്ന​വ​ർ​ ​കൊ​ല്ലം​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​(0474​​2748073​), സി.​ഐ,​ തിരുവനന്തപുരം ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​(​ 9497987332​).​ ​എ​സ്.​ഐ,​ ​കൊ​ല്ലം​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​(9497981114​)​ ​എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.