എഴുകോൺ: ഉപയോഗശൂന്യമായ പാറക്കുളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. വാളയിക്കോട് വിളയിൽ വീട്ടിൽ പ്രഭാകരൻ (62) ആണ് മരിച്ചത്. രണ്ടുദിവസമായി കാണാനില്ലായിരുന്ന പ്രഭാകരന്റെ ചെരുപ്പും ടോർച്ചും ഇടയ്ക്കിടം കോളനിക്ക് സമീപത്തുള്ള പാറക്കുളത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കുണ്ടറ ഫയർ സ്റ്റേഷനിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എഴുകോൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുശീല. മക്കൾ: മഞ്ജു, സനൽ. മരുമകൻ: ബിജിത്.