seminar
ഫോറസറ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തെന്മല ഇക്കോ ടൂറിസം മേഖലയിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ:നാടിന്റെ വികസന പ്രവർത്തനങ്ങൾ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് നടപ്പിലാക്കേണ്ടതെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയാനന്തര സംരക്ഷണവും പുനർ നിർമ്മാണവും എന്ന വിഷയത്തിൽ തെന്മല ഇക്കോ ടൂറിസം മേഖലയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൾവനത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിലെ വെള്ളം കണ്ണുനീർപോലെ ശുദ്ധമാണ്. എന്നാൽ ഇത് ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ എത്തുന്നതോടെ മലിനപ്പെടുന്ന അവസ്ഥയാണിപ്പോൾ. ഇതിന് പരിഹാരമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പ് മേധാവി പി.കെ.കേശവൻ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ബി.ഷാജുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.മനോഹരൻ, സെക്രട്ടറി എസ്.എൻ.രാജേഷ്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദ്, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, തെന്മല ഡി.എഫ്. ഒ .രാജുതോമസ്, പുനലൂർ ഡി.എഫ്.ഒ .ഡോണി.ജി.വർഗീസ്, തെന്മല വൈൽഡ് ലൈഫ് വാർഡൻ എൻ.ഷാനവാസ്, പമ്പ നിരീക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ.സുകുമാരൻ നായർ, പ്രൊഫ. ഇ.കുഞ്ഞുകൃഷ്ണൻ, എൽ.ഗോപിനാഥപിളള, പി.വിനോദ്, കെ.എ.സേതുമാധവൻ, തുടങ്ങിയവർ സംസാരിച്ചു.എ.ശശിധരകുറപ്പ് ക്ലാസുകൾ നയിച്ചു.