award

കൊല്ലം: ഡി.സി.സി മുൻ സെക്രട്ടറിയും പട്ടത്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കടപ്പാൽ ശശിയുടെ പേരിലുള്ള പ്രഥമ മികച്ച സഹകാരി പുരസ്കാരം കൊല്ലൂർവിള സഹകരണബാങ്ക് പ്രസിഡന്റ് അൻസർ അസീസിന് സമ്മാനിച്ചു. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലം പ്രസ് ക്ലബിൽ ചേർന്ന കടപ്പാൽ ശശി അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അൻസർ അസീസിന് പുരസ്കാരം സമ്മാനിച്ചു. സ്മാരകസമിതി പ്രസിഡന്റ് ആർ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, പ്രഫ. ഇ. മേരീദാസൻ, എം. സുജയ്, പട്ടത്താനം ഗോപാലകൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, പ്രതാപൻ, ജോർജ് ഡി. കാട്ടിൽ, സഞ്ജു ബുഖാരി തുടങ്ങിയവർ സംസാരിച്ചു. പുരസ്കാരജേതാവ് അൻസർ അസീസ് മറുപടിപ്രസംഗം നടത്തി. ജില്ലയിലെ മികച്ച സഹകാരിക്കാണ് ഈ വർഷം മുതൽ അവാർഡ് നൽകുന്നത്. കഴിഞ്ഞ 18 വർഷമായി കൊല്ലൂർവിള സഹകരകണ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയാണ് അൻസർ അസീസ്.