കൊട്ടാരക്കര: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ പൊലീസ് പിടിയിൽ. പെരുംകുളം രാംനിവാസിൽ രാംജിത്ത് (25)നെയാണ് കഴിഞ്ഞദിവസം കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാംപ്രതിയാണ് രാംജിത്ത്.
കഴിഞ്ഞ രണ്ടിന് രാത്രി 8.30ന് പ്ലാമൂട് ജംഗ്ഷനിൽവച്ചാണ് ഡി.വൈ.എഫ്.ഐ പ്ലാമൂട് യൂണിറ്റ് പ്രസിഡന്റ് നിസാമൻസിലിൽ നഹാസ്, യൂണിറ്റ് സെക്രട്ടറി പള്ളിക്കിഴക്കതിൽ വീട്ടിൽ ലുക്മാൽ, യൂണിറ്റ് അംഗം ആലഞ്ചേരി എ.എ മൻസിലിൽ അജ്മൽ ഷാ എന്നിവർക്കാണ് മർദ്ദനമേറ്റത്.