കൊല്ലം: കാരിക്കുഴി എലായിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു.
സ്ഥലമുടമകളുടെ സഹകരണത്തോടെ കാരിക്കുഴി ഏലായിലെ 15 ഏക്കറിലാണ് ഇത്തവണ നെൽക്കൃഷി നടത്തിയത്. അടുത്ത തവണ നഗരസഭയുടെ സഹായത്തോടെ 150 ഏക്കറിൽ കൃഷി നടത്താനാണ് ആലോചന. കൃഷി ഓഫീസർ നവാസ്, അനൂപ്, കൗൺസിലർ വി.എസ്. പ്രിയദർശൻ, നൗഷാദ്, ഗിരിജ, കർഷകരായ പി. സുധീഷ് ബാബു, അനിധരൻ, മധുസൂദനൻ, അനിരുദ്ധൻ, വിനോദ്, സുബാഷ്, ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകി. മുതിർന്ന കർഷകൻ ഗോപാലനെ ചടങ്ങിൽ ആദരിച്ചു.