കൊല്ലം : എ.വി.എം മ്യൂസിക് കൊല്ലം ഗാനാഞ്ജലി ഫാമിലി മ്യൂസിക് കുടുംബാംഗങ്ങൾ കൊല്ലം മുണ്ടയ്ക്കൽ അഗതി മന്ദിരം സന്ദർശിക്കുകയും സംഗീതസദ്യ നടത്തുകയും ചെയ്തു. കൊല്ലം ഗാനാഞ്ജലി മ്യൂസിക് ക്ലബ് പ്രസിഡന്റ് തങ്കശ്ശേരി ജോർജിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സംഗീത സദ്യയ്ക്ക് അഗതിമന്ദിരം ഓഫീസ് അസിസ്റ്റന്റ് ബിന്ദു സ്വാഗതം പറഞ്ഞു. എ.വി.എം.മ്യൂസിക് കേരള അഡ്മിൻ ഷിബു റാവുത്തർ ഗാനാലാപനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. എ.വി.എം ഗായകരായ നജീബ്, അഖില ജോസ്, ഷാഹിന, റഹ്മാൻ എന്നിവർ വിവിധ ഭാഷകളിലുളള ഗാനങ്ങൾ ആലപിച്ചു. നൂർജഹാൻ, സിദ്ധിക്ക്, സലിം, രാജഗോപാൽ, ജോസ്, റജിന ഷിബു, ശോഭ, ഉണ്ണി വർഗീസ് എന്നിവർ പങ്കെടുത്തു.