photo
വനിത സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോർജ്ജ് കോശി നിർവഹിക്കുന്നു.സി.ഐ ഡി.ബിജുകുമാർ,സുജാത മോഹൻ എന്നിവർ സമീപം

കുണ്ടറ: കൊല്ലം റൂറൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ സഘടിപ്പിച്ചു. ഇളമ്പള്ളൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാതല ഉദ്ഘാടനം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോർജ്ജ് കോശി നിർവഹിച്ചു. ഇളമ്പള്ളൂർ എസ്.എസ്.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബി. അനിൽകുമാർ അദ്ധ്യാക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ മുഖ്യപ്രഭാഷണം നടത്തി. കുണ്ടറ സി.ഐ ഡി. ബിജുകുമാർ, എസ്.ഐ മാരായ വിദ്യാധിരാജ്, ദീപു, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജേഷ്, പൊലീസ് ഉദ്യോഗസ്ഥരായ രാജീവൻ, പ്രസന്നൻ, രാധാകൃഷ്ണൻ, പരിശീലകരായ ദീപ്തി, സിന്ധു, ജിജി, ഹസ്‌ന എന്നിവർ പങ്കെടുത്തു.