കടയ്ക്കൽ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഗ്രന്ഥശാലകൾ വഹിക്കേണ്ട പങ്ക് വലുതാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ അറുപത്തിയേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായ തേനുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. ഗ്രന്ഥശാലാ പ്രവർത്തനത്തെ പഴയകാല പ്രതാപത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സമൂഹം ഇന്ന് നേരിടുന്ന പല വെല്ലുവിളികളെയും അതിജീവിക്കാൻ ശക്തമായ ഗ്രന്ഥശാല പ്രവർത്തനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബി.ശിവദാസൻ പിള്ള, ബി.സുനിൽ ,ബെന്നി ഡാനിയേൽ ,ജെ.സുധാകരൻ ,ജി.മഹേശ്വരൻപിള്ള ,തേരിക്കോട് വി.ഈസുകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.ജി.എസ്. പ്രിജിലാൽ സ്വാഗതവും ആർ.എസ്.ഗോപകുമാർ നന്ദിയും പറഞ്ഞു.മികച്ച തേനീച്ച കർഷകരെ ആദരിച്ചു.