ob-biju-42

ഓച്ചിറ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചങ്ങൻകുളങ്ങര കാട്ടൂർ കിഴക്കതിൽ ബിജു (42) ആണ് മരിച്ചത്. 22ന് വൈകിട്ട് ചങ്ങൻകുളങ്ങര ബ്ലോക്ക് ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് ഇയാൾക്ക് നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് പരിക്കേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കേ ബുധനാഴ്ച വെളുപ്പിന് മരിച്ചു. കായംകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു. ഭാര്യ: അനിത. മക്കൾ: നിവേദ്യ, ആദിത്യൻ. ഓച്ചിറ പോലിസ് കേസടുത്തു.