പരവൂർ: നിയമസഭയും സാക്ഷാതമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരത - ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 500 പേർക്ക് ഭരണഘടനാ വിദ്യാഭ്യാസം നൽകും. ഇതിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻപിള്ള അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺമാരായ ഡി. സുരേഷ്‌കുമാർ, അഡ്വ. സജിനാഥ് എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് വി.ജി. ജയ, ബ്ലോക്ക് സാക്ഷരതാ പ്രേരക് ശോഭ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ സ്വാഗതം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപഞ്ചയത്തിൽ ഭരണഘടനാ ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.