pattathanam
പട്ടത്താനം വനിതാസംരക്ഷണസമിതി ക്രിസ്തുമസ്‌ പുതുവത്സരം ആഘോഷിച്ചു

കൊട്ടിയം : പട്ടത്താനം വനിതാസംരക്ഷണ സമിതിയുടെ ഈ വർഷത്തെ ക്രിസ്മസ്‌ പുതുവത്സരാഘോഷം സമിതി പ്രസിഡന്റ്‌ പ്രൊഫ. സരോജിനി രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ പൂവാർ 'ഐസൊല ഡി കൊക്ക' റിസോർട്ടിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പുതുവർഷത്തെ സ്വാഗതം ചെയ്തുകൊണ്ട്‌ അംഗങ്ങൾ പുതുവർഷ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് പൂവാർ കായൽപരപ്പിലൂടെ ബോട്ടുയാത്ര നടത്തി. സെക്രട്ടറി വിമല ടീച്ചർ ക്രിസ്മസ്‌ പുതുവത്സര സന്ദേശം നൽകി. ക്രിസ്മസിന്റെ നന്മയും മധുരവും ഓർമ്മിപ്പിച്ചുകൊണ്ട്‌ കേക്കും വൈനും വിളമ്പി. ആഘോഷങ്ങൾക്ക്‌ തുളസി ടീച്ചർ, ഡോ. ജലജ നരേഷ്‌, രാജശ്രീ, ഷീല സുരേഷ്‌, ലൈല ബാബു, ഗിരിജ ശശിധരൻ എന്നിവർ നേതൃത്വം നൽകി.