g
എം.ആർ.ഗോപകുമാർ

കടയ്ക്കൽ: നാടകാചാര്യൻ ഡോ. വയലവാസുദേവൻപിള്ളയുടെ സ്മരണയ്ക്കായി ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് നാടകപ്രവർത്തകനും ചലച്ചിത്രനടനുമായ എം.ആർ. ഗോപകുമാർ അർഹനായി. കലാ - സാംസ്കാരിക - നാടക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഗോപകുമാറിന് അവാർഡ് നൽകുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ മുല്ലക്കര രത്നാകരൻ എം.എൽ.എ, പ്രമോദ് പയ്യന്നൂർ, ഡി.സുകേശൻ എന്നിവർ അറിയിച്ചു .10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 13ന് വൈകിട്ട് 6ന് ഗ്രന്ഥശാല അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ സമ്മാനിക്കും.