പുനലൂർ: എസ്.എൻ.ഡി.പി.യോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖ വക ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. 21ന് സമാപിക്കും. വൈകിട്ട് 3.30നും, 4.10നും മദ്ധ്യേ ക്ഷേത്രം തന്ത്രി സുബഹ്മണ്യന്റെ മുഖ്യകർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. അന്നദാനത്തിന്റെ വിതരണോദ്ഘാടനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, ശാഖാ വൈസ് പ്രസിഡന്റ് പി.സോമന് നൽകി നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, ജി.ബൈജു, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് വി.കെ.വിജയൻ, സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി സ്റ്റാർസി രത്നാകരൻ , മുൻ ശാഖാ പ്രസിഡന്റ് ഡി.സുരേന്ദ്രൻ, മുൻ ശാഖാ സെക്രട്ടറി മാരായ വി.രഘുനാഥൻ, സുജാതൻ, സുനിൽകുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഓമനാപുഷ്പാംഗദൻ, സെക്രട്ടറി അജിത അനിൽ തുടങ്ങിയവർ പങ്കെടുത്തു. 13ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് മൃത്യുഞ്ജയഹോമം, 18ന് ഉച്ചയ്ക്ക് 2.45ന് മഹാസുദർശന ഹോമം, വൈകിട്ട് 6.45ന് ചന്ദ്രപൊങ്കാല, 19ന് രാവിലെ 5.30ന് സമൂഹ ബാലഗണപതിഹോമം, 6.30ന് അഖണ്ഡനാമജപം ., 21ന് വൈകിട്ട് 3ന് മഹാകാവടിഘോഷയാത്ര.