ഓയൂർ: വെള്ളിയാഴ്ച അർദ്ധരാത്രി മരുതമൺപള്ളി കശുഅണ്ടി ഫാക്ടറിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഓയൂർ വെളിനല്ലൂർ ചരുവിള പുത്തൻവീട്ടിൽ ഹയറുന്നിസയുടെ മകൻ അൽ അമീൻ (21), സുഹൃത്ത് കരിങ്ങന്നൂർ ഇടയ്ക്കൽ കോളനിയിൽ തുളസി - ബേബി ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ സമീപത്തെ പടത്ത് വാഴയ്ക് വെള്ളം ഒഴിക്കാനെത്തിയ സമീപവാസി വഴിയോരത്തെ കുറ്റിക്കാട്ടിൽ ബൈക്കും യുവാക്കളും കിടക്കുന്നത് കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസ് എത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു. ഓയൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന പൾസർ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്രിലിടിച്ച് മറിഞ്ഞതാകാമെന്ന് എസ്.എെ രാജേഷ് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ശുപത്രിയിൽ പോസ്റ്രുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. അപകട സ്ഥലത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഇന്നലെ ആറു പേരുടെ മരണത്തിനിടയാക്കിയ വഹനാപകടം ആയൂർ.
അൽ അമീന്റെ സഹോദരി ഷെമീന. ശ്രീക്കുട്ടന്റെ സഹോദരി ശ്രീക്കുട്ടി.