കൊട്ടിയം: കിണർ വർക്‌സ് ഉടമ കൊല്ലം പട്ടത്താനം വികാസ് നഗർ 30 ശ്രീ വിഹാറിൽ ജയചന്ദ്രൻ (65) സ്കൂട്ടർ അപകടത്തിൽ മരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് 4.30ന് ഇരവിപുരത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ജയചന്ദ്രന്റെ ആക്ടീവ സ്കൂട്ടറിൽ ഭരണിക്കാവ് വെളിയിൽ കുളങ്ങരയിൽ വച്ച് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിച്ചു. ഭാര്യ: കവിദാസിനി. മക്കൾ: അനിൽകുമാർ, അനീഷ്, ആശ. മരുമക്കൾ: ഗീതു അനിൽ, ദിലീപ്. സംസ്കാരം നടന്നു. സഞ്ചയനം 16ന് രാവിലെ 8ന്. ഫോൺ: 8943455l52.