ഇരവിപുരം: അയത്തിൽമേടയിൽ മുക്കിന് സമീപം അയത്തിൽ നഗർ 159 കളിയിലിൽ വീട്ടിൽ ഷാജഹാൻ - ഷീബ ദമ്പതികളുടെ മകളും കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ സമീറയെ (14) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ തൂങ്ങിയ നിലയിൽ കാണപ്പെട്ട സമീറയെയെ ബന്ധുക്കൾ കെട്ടഴിച്ച് അയത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ് വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരവിപുരം പൊലീസും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനി സഫി സഹോദരിയാണ്.