adichanallur
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സിമിന്റ് കട്ട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ് നിർവഹിക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് ഗുണഭോക്താക്കൾക്കായി സിമന്റ് കട്ട നിർമ്മിച്ച് നൽകുന്നതിനുള്ള യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. കൊട്ടിയം സിതാര ജംഗ്ഷന് സമീപമാണ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. ഗ്രാമ പഞ്ചായത്തംഗം സി. അരുൺ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ ഹണിമോഹൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് ജേക്കബ്, ജെ. സരസ്വതി, ബിജി രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ, കുടുംബശ്രീ ചെയർ പേഴ്സൺ ഷൈലജ സുദർശ്, ഗ്രാമസേവിക കവിത, ഷീന സ്റ്റാൻലി, എം.ആർ. റീന, ആർ. വസന്ത, ബിന്ദു എന്നിവർ സംസാരിച്ചു.