ob-chellappan-96

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭനയുടെ പിതാവുമായ ക്ലാപ്പന തെക്ക് നടയിലയ്യത്ത് ചെല്ലപ്പൻ (96) നിര്യാതനായി. ക്ലാപ്പന എസ്.വി ഹൈസ്കൂൾ മാനേജർ, ക്ലാപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി. മറ്റ് മക്കൾ: ഭാസുര, ഭാനു (എറണാകുളം ജില്ലാ ബാങ്ക് ജനറൽ മാനേജർ), ഉഷ, ബാബു, സുഗതൻ. മരുമക്കൾ: പരേതനായ വാസുദേവൻ, കൃഷ്ണകുമാരി, ദേവദാസൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം) ഷീല, മിനി, പ്രസന്നൻ (എ.എസ്.ഐ, കരുനാഗപ്പള്ളി). സംസ്കാരം പിന്നീട്.