ഇടമൺ: കൊച്ചുമുറിയിൽ കെ.എസ്. മത്തായി (89, കുഞ്ഞുമത്തായി) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ മത്തായി (റിട്ട. അദ്ധ്യാപിക, എൻ.എസ്.വി.എച്ച്.എസ്, വാളക്കോട്). മക്കൾ: മേരിജോൺ (കൊട്ടാരക്കര - പുനലൂർ മാർത്തമറിയം ഭദ്രാസന സെക്രട്ടറി), ജെയിംസ് മാത്യു (തെന്മല ഗ്രാമപഞ്ചായത്ത് മെമ്പർ), താര സ്റ്റാൻലി (റിട്ട. അദ്ധ്യാപിക ഇടമൺ യു.പി.എസ്), സോജ മാത്യു (സെന്റ് ബെനഡിക്ട് സ്കൂൾ, തണ്ണിത്തോട്). മരുമക്കൾ: ജോൺ തോമസ് (തെക്കേകരിയിൽ സാമിൽ, ഇടമൺ), ജോയിസ് ജെയിംസ് (അദ്ധ്യാപിക, എം.പി.വി.എച്ച്.എസ് കുമ്പഴ), സ്റ്റാൻലി ജോൺസൺ, മാത്യു തടത്തിൽ.